അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയാണ് ദാമോദരന്റേത്: വിഎസ് അച്യുതാനന്ദന്‍

ബുധന്‍, 20 ജൂലൈ 2016 (12:23 IST)
എകെ ദാമോദരന്റെ പ്രതികരണം പുച്ഛിച്ചു തള്ളുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി കാരണമാണ് ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശ സ്ഥാനം രാജിവെച്ചത്. അതിന് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് ദാമോദരന്റെ പ്രതികരണമെന്നും വിഎസ് പറഞ്ഞു. 
 
മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കുന്നതിനെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്നും. വിഎസ് അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ദേഷ്യമുണ്ടെന്നും എകെ ദാമോദരന്‍ ആരോപണമുന്നയിച്ചിരുന്നു.  വ്യക്തിഹത്യ നടത്താന്‍ ശ്രമമുണ്ടായി ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു ശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. 
 
വിധിയുണ്ടാകും വരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കടം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനു പിന്നില്‍ ആരെന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്. സുശീലഭട്ട് നല്ല അഭിഭാഷകയാണന്നും അവര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ആളാണെന്നും അതിനാലാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതെന്നും വിഎസ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക