രാജ്‍നാഥ് സിംഗിന്റെ കതിരൂര്‍ സന്ദര്‍ശനം അല്‍പ്പത്തരമാണെന്ന് വി എസ്
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങിന്റെ കതിരൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
രാജ്‍നാഥ് സിങിന്റെ സന്ദര്‍ശനത്തെ അല്‍പ്പത്തരമെന്നാണ് വി എസ് വിശേഷിപ്പിച്ചത്.ആര്‍എസ്എസിന്റെ താല്‍പര്യം അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി എത്തിയത് ശരിയല്ല വി എസ് പറഞ്ഞു.
കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനാണ് രാജ്‍നാഥ് സിംഗ് കേരളത്തിലെത്തിയത്.