“കിങ്ങിണിക്കുട്ടനില്ലേ, കരുണാകരന്റെ മോന്‍, സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കാന്‍ എന്തെല്ലാമോ പ്രസംഗിക്കുകയായിരുന്നു” - എന്നായിരുന്നു വി എസിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വി എസ് കഴിഞ്ഞദിവസം സഭയില്‍ നടത്തിയ പരാമര്‍ശങ്ങളെ മുരളീധരന്‍ സഭയില്‍ വിമര്‍ശിച്ചിരുന്നു. ഇ എം എസും നായനാരും കരുണാകരനും ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വി എസ് മറക്കരുതെന്നായിരുന്നു മുരളീധരന്‍ സഭയില്‍ നടത്തിയ പരാമര്‍ശം.
അതേസമയം, എക്സൈസ് മന്ത്രി കെ ബാബു മുഖ്യമന്ത്രിയുടെ പൊന്നിന്‍ കുടമാണെന്നും വി എസ് പറഞ്ഞു. മാണിക്കും ബാബുവിനും ഒരേ കേസില്‍ രണ്ടു നീതിയാണ് ലഭിച്ചത്. മാണിക്ക് രാജി വെക്കേണ്ട സാഹചര്യം വന്നപ്പോള്‍ ബാബുവിനെ ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുകയായിരുന്നെന്നും വി എസ് പറഞ്ഞു.