ഇനി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റില്ല; പാര്‍ട്ടിയിലെ വിശ്വാസം നഷ്‌ടമായെന്ന് വിഎസ്
ഞായര്‍, 22 ഫെബ്രുവരി 2015 (15:41 IST)
സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദന്‍ കടുത്ത നിലപാട് തുടരുന്നു. പാര്‍ട്ടിയുമായി ഇനി യോജിച്ചു പോവാനാവില്ലെന്നും. പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്‌ടമായെന്നും അദ്ദേഹം തന്റെ
വിശ്വസ്തരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാന ഘടകത്തിലെ വീഴ്‌ചകള്‍ സൂചിപ്പിച്ച് താന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്ത് ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും. കത്ത് പുറത്താകാന്‍ കാരണം താനോ ഒപ്പമുള്ളവരോ അല്ലെന്നും. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും. അതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം ഉണ്ടായതെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
അതേസമയം സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ഇന്നും വിഎസിനെതിരെ വിമര്‍ശനമുയര്‍ന്നു. അദ്ദേഹം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സംസ്ഥാന നേതൃത്വം സിപിഎം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.