ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം ഉചിതവും സ്വാഗതാര്‍ഹവുമാണെന്ന് സുധീരന്

ശനി, 31 ഒക്‌ടോബര്‍ 2015 (12:38 IST)
ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച നടപടി ഉചിതവും സ്വാഗതാര്‍ഹവുമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് മാണിയുടെ കേസും ശാശ്വതീകാനന്ദ കേസും രണ്ടും രണ്ട് വിഷയമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാര്‍ കോഴയില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും മാധ്യമങ്ങള്‍ ആവശ്യപ്പെടുമ്പോഴൊക്കെ അത് പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം പുറത്ത് വരേണ്ടത് ആവശ്യമാണ്. എല്ലാ സംശയങ്ങളും മാറണം. അന്വേഷണ തീരുമാനത്തെ മറ്റുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. നല്ലതിനായി കാത്തിരിക്കാമെന്നും വി എം സുധീരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക