നിയമസഭ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ട: സുധീരന്‍

ശനി, 24 ഒക്‌ടോബര്‍ 2015 (13:48 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നതെന്നു സുധീരന്‍ അറിയിച്ചു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി തന്നെ യുഡിഎഫിനെ നയിക്കുമെന്ന് വിഎം സുധീരന്‍ നെരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി തന്നെ പാര്‍ട്ടിയെ നയിക്കുമോയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.

എന്നാല്‍ സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും സുധീരന്‍ പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക