സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വിവാദപ്രസംഗത്തിന് എതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ബി ജെ പി - ആര്‍ എസ് എസ് അക്രമങ്ങള്‍ക്ക് എതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകാന്‍ പാടില്ലെന്നും കോടിയേരി പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് സുധീരന്‍ രംഗത്തെത്തിയത്.
വയലിലെ പണിക്ക് വരമ്പത്തു തന്നെ കൂലി കിട്ടുമെന്ന് ആര്‍ എസ് എസ് മനസ്സിലാക്കണം. സമാധാനമാണ് സി പി എം പിന്തുടരുന്നത്. എന്നാല്‍, ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ പറ്റില്ലെ എന്നിങ്ങനെയായിരുന്നു കോടിയേരിയുടെ പ്രസംഗം. കഴിഞ്ഞദിവസം പയ്യന്നൂരില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ പ്രസംഗം.