വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതി നൽകിയോ ?; ന്യായീകരണവുമായി ഉമ്മൻചാണ്ടി രംഗത്ത്

ചൊവ്വ, 8 നവം‌ബര്‍ 2016 (16:08 IST)
വിഴിഞ്ഞം തുറമുഖ നിർമാണം അദാനിക്ക്​ നൽകിയതിനെക്കുറിച്ച്​ അന്വേഷിക്കണമെന്ന്​ ​ഭരണപരിഷ്​കരണ കമീഷൻ അധ്യക്ഷൻ വിഎസ്​ അച്യുതാനന്ദൻ ആവശ്യപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്.

വിഴിഞ്ഞം കരാർ സംബന്ധിച്ച് കഴിഞ്ഞ സർക്കാരിനു ഒന്നും മറച്ചുവെക്കാനില്ല. കാരാറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടിയും മുൻ തുറമുഖമന്ത്രി കെ ബാബുവും ചേർന്ന് വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതി നൽകിയെന്നാണ് വിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട്​ വന്നതോടെ, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും വിഎസ് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക