ബിജെപി തീർച്ചയായും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (19:00 IST)
ബിജെപി തീർച്ചയായും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.   എസ്എൻഡിപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് നടേശൻ പറഞ്ഞു. മറ്റു സമുദായ സംഘടനകളുമായി ചർച്ച ചെയ്തതിനുശേഷമേ അന്തിമ തീരുമാനം എടുക്കുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു കൂട്ടായ്മ അല്ല ഉദ്ദേശിക്കുന്നത്, മതേതര കൂട്ടായ്മയാണ്. ഇതുവരെ ബിജെപിയുടെ പിന്തുണ തേടിയിട്ടില്ല.

ചർച്ചയിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്നാണ് നിഗമനം. സാമൂഹ്യനീതി നടപ്പക്കാൻ സൻമനസുള്ളവരുടെ കൂട്ടായ്മയാണ് വേണ്ടതെന്നാണ് തീരുമാനം. ഡിസംബറിൽ തന്നെ പാർട്ടി രൂപീകരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും അടുത്ത മാസം ആരംഭിക്കുന്ന രഥയാത്ര അവസാനിപ്പിക്കുമ്പോഴേക്കും എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ബിജെപി തീർച്ചയായും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ചേർത്തലയിൽ രാഷ്ട്രീയ നിരീക്ഷകരടക്കം പങ്കെടുത്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.