ഓണത്തിന് പച്ചക്കറി ക്ഷാമം ഉണ്ടാകില്ല; കേരളത്തിനെ ലക്ഷ്യമാക്കി തമിഴ്‌നാടും കർണാടകയും

വെള്ളി, 24 ഓഗസ്റ്റ് 2018 (10:29 IST)
പ്രളയക്കെടുതിയിൽ നിന്ന് പിച്ചവെച്ച് കയറുന്ന കേരളത്തിൽ ഇനി പച്ചക്കറിയുടെ ലഭ്യതയിൽ കുറവുണ്ടാകും. എന്നാൽ ഓണക്കാലത്ത് ഈ ക്ഷാമം ഉണ്ടാകില്ല. കേരളത്തിലെ ഓണവിപണി ലക്ഷ്യമാക്കി തമിഴ്‌നാടും കർണാടവും വ്യാപകമായി പച്ചക്കറിയും മറ്റും ഇറക്കുന്നതുകൊണ്ടാണ് ഓണത്തിന് ക്ഷാമം അനുഭവപ്പെടാത്തത്.
 
കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ.) വിപണി നിരീക്ഷണ പഠനം നടത്തിയിരുന്നു. പച്ചക്കറിക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്ന് കൗൺസിൽ സി.ഇ.ഒ. സജി ജോൺ അറിയിച്ചു.
 
വടക്കൻ ജില്ലകളിൽ മൈസൂരുവിൽ നിന്നാണ് പച്ചക്കറി ഇറക്കുക. അതേസമയം, സുരക്ഷിതമായ പച്ചക്കറികളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നതെന്ന് ഉറപ്പുവരുത്തുമെന്നും സജി ജോൺ പറഞ്ഞു. പച്ചക്കറിവില നിയന്ത്രിച്ചു നിർത്താൻ വി.എഫ്.പി.സി.കെ.യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ന്യായവിലയ്ക്ക് പച്ചക്കറികളെത്തിക്കാൻ നൂറ്റമ്പതിൽപ്പരം സ്റ്റാളുകളാണ് സമിതികൾ ഇപ്രാവശ്യം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍