വന്ദേ ഭാരത്, സമയവും നിരക്കുകളും സ്റ്റോപ്പുകളും ഇന്നറിയാം: ഷെഡ്യൂൾ ഇന്ന് പുറത്തുവിട്ടേക്കും

ശനി, 15 ഏപ്രില്‍ 2023 (09:18 IST)
കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ ഷെഡ്യൂൾ റെയിൽവേ മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. നിരക്ക്,സ്റ്റോപ്പുകളുടെ എണ്ണം,സമയക്രമം എന്നിവ സംബന്ധിച്ചതെല്ലാം മന്ത്രാലയം നോട്ടിഫിക്കേഷൻ വഴി അറിയിക്കും.
 
25ന് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. അതേസമയം ട്രയൽ റൺ സംബന്ധിച്ച് വ്യക്തത ഇനിയും വന്നിട്ടില്ല. കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാണ് വന്ദേഭാരത് ഇപ്പോഴുള്ളത്. അതേസമയം വന്ദേഭാരത് കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടമാണെന്ന് ബിജെപി പ്രതികരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍