കുഞ്ഞാലിക്കുട്ടി - കുഞ്ഞൂഞ്ഞ് - കുഞ്ഞുമാണി എന്നീ “കു-കള്‍ ചേര്‍ന്ന കൂട്ടുകെട്ടിന്റെ കൂടെ കുമ്മനവും ചേർന്ന് നാലു കു-കളാണ് ഇപ്പോള്‍ കേരളത്തില്‍ ഗൂഢാലോചനകള്‍ നടത്തുന്നത് : ഉഴവൂർ വിജയൻ

വ്യാഴം, 12 മെയ് 2016 (13:21 IST)
ഉമ്മൻചാണ്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ രംഗത്ത്. കുഞ്ഞാലിക്കുട്ടി-കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി എന്നീ “കു-കള്‍ ചേര്‍ന്ന കൂട്ടുകെട്ടിന്റെ കൂടെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുമ്മനമെന്ന് “കു-കൂടെ ചേര്‍ന്ന് നാലു കു-കളാണ് ഇപ്പോള്‍ കേരളത്തില്‍ ഗൂഢാലോചനകള്‍ നടത്തുന്നത് എന്നാണ് ഉഴവൂർ ആരോപിക്കുന്നത്.
 
പണത്തോട് ഉള്ള പരാക്രമത്തിൽ ഇരുപത് മാണിക്കുട്ടൻമാരും ഒരു മണിക്കുട്ടിയും ചേർന്ന കേരളത്തെ ഭരിച്ച് മുടുപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിടുമ്പോൾ പിടിച്ച് നിൽക്കുവാൻ ഏതെങ്കിലും സംസ്ഥാനത്തെ ഗവർണർ ആകുന്നതിനാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുമ്മനത്തെ കൂട്ടുപിടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
 
അതോടൊപ്പം, സുരേഷ് ഗോപിയുടെയും വെള്ളാപ്പള്ളിയുടേയും ജാതി ചോദിച്ചുള്ള പ്രചരണത്തിന് ബി ജെ പി നൽകിയ സമ്മാനമാണ് ഹെലികോപ്ടർ എന്നും അദ്ദേഹം പരിഹസിച്ചു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ക. രാമചന്ദ്രന്‍ നായരുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വെണ്മണി ഇല്ലത്തിന്‍മേപ്പുറം ജംഗ്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക