‘യുപിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’- വിലാപവുമായി ബിജെപിക്കാര്‍ പാകിസ്ഥാനിലേക്ക് വണ്ടി പിടിക്കുന്നു

ചൊവ്വ, 3 നവം‌ബര്‍ 2015 (14:56 IST)
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ കനത്ത പരാജയമായിരുന്നു സോഷ്യല്‍മീഡിയ ഇന്നലെയും ഇന്നുമായി സജീവമായി ചര്‍ച്ച ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ 48 സീറ്റുകളില്‍ 40 എണ്ണത്തിലും തോറ്റ ബി ജെ പി എട്ടെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. പ്രധാനമന്ത്രിയുടെ ദത്തുഗ്രാമമായ ജയാപുരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി അരുണ്‍ സിംഗ് ബി എസ് പി സ്ഥാനാര്‍ത്ഥിയോടാണ് പരാജയപ്പെട്ടത്.
 
സന്ദേശം സിനിമയിലെ രംഗങ്ങള്‍ ഡയലോഗ് മാറ്റിയെത്തിയത് ആയിരുന്നു ട്രോളന്മാരുടെ പോസ്റ്റുകളില്‍ ആളുകളെ ആകര്‍ഷിച്ചത്. ബി ജെ പിയെ കണക്കിന് കളിയാക്കുന്നുണ്ട് ഓരോ പോസ്റ്റുകളും. രാജ്യത്ത് ബീഫ് വിവാദവും ദാദ്രി സംഭവവും കത്തിനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ നേരിട്ട കനത്ത തിരിച്ചടി ബി ജെ പിക്കേറ്റ ഏറ്റവും വലിയ പ്രഹരമാണ്.
 
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മണ്ഡലമായ ലഖ്‌നൌവില്‍ ഫലം പ്രഖ്യാപിച്ച 28 സീറ്റുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ബി ജെ പിക്ക് ജയം അറിയാന്‍ കഴിഞ്ഞത്.

വെബ്ദുനിയ വായിക്കുക