‘ഉമ്മന്‍ചാണ്ടി സംസാരിക്കുന്നത് ചുങ്കപിരിവുകാരന്റെ ഭാഷയില്‍’

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (13:15 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുങ്കപിരിവുകാരന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി കൊടുത്തില്ലെങ്കില്‍ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം.അതുകൊണ്ടൊന്നും കാര്യം നടക്കില്ലെന്നറിയണം. ഷൊര്‍ണൂര്‍ കൊളപ്പുള്ളിയില്‍ സിപിഎം ലോക്കല്‍കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
 
ജനം ചിലതു തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അത് അനുഭവിക്കുമെന്നും പിണറാ‍യി മുന്നറിയിപ്പ് നല്‍കി. 
 
നികുതി വര്‍ധിപ്പിക്കുകയും പിടിച്ചുവാങ്ങുകയുമല്ല, കുടിശികയായത് മുഴുവന്‍ സര്‍ക്കാരിനു ലഭിക്കാനുള്ള നടപടികളാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക