വാക്‌സിനേഷനില്‍ പക്ഷഭേദം: കോണ്‍ഗ്രസ് നേതാവ് മലയന്‍കീഴ് വേണുഗോപാലിന്റെ ഉപവാസ സമരം ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 ഓഗസ്റ്റ് 2021 (17:55 IST)
തിരുവനന്തപുരം:വാക്‌സിനേഷനില്‍ പക്ഷാഭേദം കാട്ടി ജനങ്ങളെ വലയ്ക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് മലയന്‍കീഴ് വേണുഗോപാലിന്റെ ഉപവാസ സമരം ആരംഭിച്ചു. രാഷ്ട്രീയ വിവേചനം കാട്ടാതെ എല്ലാവര്‍ക്കും സമയബന്ധിതമായി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈകോവിഡ് കാലഘട്ടത്തില്‍ ജീവിക്കാനായി നട്ടംതിരിയുന്ന പാവപ്പെട്ടവരെ, ഭരണകക്ഷിയുടെ ദയാവായ്പിനായി യാചിച്ചുനില്‍ക്കുന്നവരായിക്കാണുന്നത് അക്ഷന്തവ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. 
 
മലയിന്‍കീഴില്‍ കാട്ടാക്കട ഗവ.താലൂക്ക് ആശുപത്രിയ്ക്കു മുമ്പില്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം മലയിന്‍കീഴ് വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുഷ്ഠിക്കുന്ന 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ആരോഗ്യം വകുപ്പ് ജീവനക്കാരെ മാനസികമായി പീഡിപ്പിച്ച് സി.പി.എം നേതാക്കള്‍ പിന്‍വാതിലിലൂടെ വാക്‌സിനേഷന്‍ ടോക്കണ്‍ വിതരണം നടത്തുന്നു.  സ്വാധീനമില്ലാത്തവര്‍ക്ക് വാക്‌സിന്‍ നിഷേധിക്കുന്നു. ഇതിനെതിരെയാണ് ഉപവാസ സമരം സംഘടിപ്പിക്കപ്പെട്ടത്. വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ബാബു കുമാറിന്റെ അധ്യക്ഷതയില്‍ അടൂര്‍ പ്രകാശ് എം.പി ഗാന്ധിജിയുടെ ചിത്രത്തില്‍ ദീപം തെളിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍