എല്‍ ഡി എഫ് നിയമസഭാ മാര്‍ച്ച് ഫെബ്രുവരി 5 ന്

ബുധന്‍, 3 ഫെബ്രുവരി 2016 (10:03 IST)
യു ഡി എഫ് സര്‍ക്കാരിനെതിരെ ഫെബ്രുവരി അഞ്ചിന് നിയമസഭാ മാര്‍ച്ച് നടത്താന്‍ എല്‍ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അഴിമതിക്കാരായ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു മാര്‍ച്ച് നടത്തുന്നതെന്ന് കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ സി പി എം ജില്ലാ സെക്രട്ടറി കടകം‍പള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തിനു നാണക്കേടാണെന്നും മന്ത്രിമാര്‍ സംസ്ഥാനത്തെ കൊള്ളയടിക്കുന്ന അവസ്ഥയാണുള്ളതെന്നും യോഗം വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതിനു മുമ്പും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയുംനാണം കെട്ട രീതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക