പ്രണയാഭ്യര്‍ത്ഥന ശല്യമായി: രണ്ട് യുവാക്കള്‍ പിടിയില്‍

ഞായര്‍, 24 ജൂലൈ 2016 (15:32 IST)
യുവാക്കള്‍ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. ഫലിച്ചില്ലെന്നു വന്നപ്പോള്‍ അക്രമവുമായി. തുടര്‍ന്ന് സഹികെട്ട യുവതി പരാതി നല്‍കിയപ്പോള്‍ ഫോര്‍ട്ട് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു. 
 
കരിമഠം കോളനി സ്വദേശിയായ യുവതിയാണു അവിടെത്തന്നെയുള്ള ഷാനവാസ് (21), കരുമാടിക്കുട്ടന്‍ എന്ന സജിത് (21) എന്നിവര്‍ ആക്രമിച്ചത്. യുവതിക്കെതിരെയുള്ള പ്രണയാഭ്യര്‍ത്ഥന സഹിക്കാവുന്നതിനും അപ്പുറമായപ്പോള്‍ അതിനെ കൊത്തുവാള്‍ തെരുവിലെ പച്ചക്കറി കച്ചവടം നടത്തുന്ന മറ്റൊരു യുവതിയും എതിര്‍ത്തു. തുടര്‍ന്ന് അവര്‍ക്കെതിരെയും യുവാക്കള്‍ ആക്രമണം നടത്തിയതായാണു റിപ്പോര്‍ട്ട്. ഷാനവാസാണു പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
 
ഇവര്‍ക്കെതിരെ പിടിച്ചുപറി, അടിപിടി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോര്‍ട്ട് പൊലീസ് സി.ഐ മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക