സംസ്ഥാനത്ത് ഇന്നുമുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും; ലഭിക്കുന്നത് 3200രൂപ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ഏപ്രില്‍ 2024 (09:54 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങും. റമദാന്‍ വിഷു ആഘോഷത്തിനു മുന്നോടിയായാണ് പെന്‍ഷന്‍ കൊടുക്കുന്നത്. രണ്ടു ഗഡുക്കളായാണ് പെന്‍ഷന്‍ വിതരണം നടക്കുക. 3200 രൂപ വീതമാണ് ആഘോഷങ്ങള്‍ക്ക് മുമ്പായി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നത്. ആറുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിക്കുകയാണ് ഉണ്ടായിരുന്നത്. രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതോടെ ബാക്കി നാല് മാസത്തെ കുടിശിക അവശേഷിക്കും. സംസ്ഥാനത്ത് പെന്‍ഷന്‍ ഗുണഭോക്താക്കളായി ഉള്ളത് 62 ലക്ഷം പേരാണ്. ഇതില്‍ മസ്റ്ററിംഗ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.
 
ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളാണ് ജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് അടുത്തുനില്‍ക്കുന്ന സമയത്താണ് രണ്ടുഗഡുക്കളുടെ വിതരണം നടക്കുന്നത്. ഇതും വിമര്‍ശനത്തിന് വഴിവയ്ക്കും. പെന്‍ഷനെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുംമെന്ന ആശങ്കയും സര്‍ക്കാരിനുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍