അരുവിക്കര ജലശുദ്ധീകരണ ശാലകളില്‍ അറ്റകുറ്റപ്പണി: നഗരത്തില്‍ ശനിയാഴ്ച കുടിവെള്ള വിതരണം മുടങ്ങും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 ഫെബ്രുവരി 2024 (08:52 IST)
തിരുവനന്തപുരം :  കേരള വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 74 ദശലക്ഷം , 86 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാലകളില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പേരൂര്‍ക്കട, കവടിയാര്‍, പോങ്ങുമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയില്‍ വരുന്ന വഴയില, ഇന്ദിരാനഗര്‍, പേരൂര്‍ക്കട, ഊളംമ്പാറ, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്റ്ററിയും പരിസരപ്രദേശങ്ങളും, മെന്റല്‍ ഹോസ്പിറ്റല്‍, സ്വാതിനഗര്‍, സൂര്യനഗര്‍, പൈപ്പിന്‍മൂട്, ജവഹര്‍നഗര്‍, ഗോള്‍ഫ് ലിംഗ്‌സ് കവടിയാര്‍, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ ക്ലിഫ്ഹൗസ്, നന്തന്‍കോട്, കുറവന്‍കോണം, ചരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ , മുട്ടട, അമ്പലമുക്ക്, ചൂഴംമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം എന്‍ജിനിയറിങ് കോളേജ്, ആക്കുളം, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്ക്‌നോപാര്‍ക്ക്,  സിആര്‍പിഎഫ് ക്യാംപ് പളളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കല്‍ കോളേജ്, ആര്‍സിസി, ശ്രീചിത്ര ക്വാര്‍ട്ടേഴ്‌സ്, പുലയനാര്‍കോട്ട, കുമാരപുരം കണ്ണമൂല, കരിക്കകം, ഉളളൂര്‍, പ്രശാന്ത് നഗര്‍, പോങ്ങുംമൂട്, എന്നീ സ്ഥലങ്ങളിലും കുര്യാത്തി വണ്ടിത്തടം സെക്ഷനുകളുടെ പരിധിയില്‍ വരുന്ന വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, പൂന്തുറ, മുട്ടത്തറ, പുത്തന്‍പള്ളി, കുര്യാത്തി, മണക്കാട്,  മാണിക്കവിളാകം, വള്ളക്കടവ്, കമലേശ്വരം, ആറ്റുകാല്‍, കളിപ്പാങ്കുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍ പഞ്ചായത്ത് എന്നീ സ്ഥലങ്ങളിലും തിരുമല കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി.ടി.പി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, മൂന്നാംമൂട്. മണലയം, മണികണ്‌ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമന്‍കടവ്, കുലശ്ശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുഗള്‍, നെടുംകാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യന്‍നഗര്‍, പ്രേംനഗര്‍, മേലാറന്നൂര്‍, മേലാംകോട്, പൊന്നുമംഗലം, ശാന്തിവിള, കാരക്കാമണ്ഡപം, പ്ലാങ്കാലമൂട്, ബണ്ട്‌റോഡ്, സ്റ്റുഡിയോറോഡ്, ആറന്നൂര്‍ എന്നീ സ്ഥലങ്ങളിലും 10/02/2024 ശനിയാഴ്ച രാവിലെ 7 മണിമുതല്‍ ജലവിതരണം പൂര്‍ണമായി മുടങ്ങുന്നതാണ്.
 
അറ്റകുറ്റപ്പണികള്‍ക്ക് ശേഷം താഴ്ന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രി 10 മണിയോടു കൂടിയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 11.02.2024-ന് ഉച്ചയോട് കൂടിയും ശുദ്ധജല വിതരണം പൂര്‍വസ്ഥിതിയിലാകും.  ഉപഭോക്താക്കള്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്ത് കേരള വാട്ടര്‍ അതോറിറ്റിയുമായി സഹകരിക്കണമെന്ന് തിരുവനന്തപുരം പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. ടാങ്കറില്‍ വെളളം  വേണ്ടവര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 8547697340-ല്‍ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ സ്മാര്‍ട്ട് ട്രിവാന്‍ട്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ - 9496434488 (24 മണിക്കൂറും),  0471  2377701

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍