തിരുവനന്തപുരത്ത് കാര്‍ ബേക്കറിയിലേക്ക് ഇടിച്ചുകയറി അപകടം; കടയുടമ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (10:32 IST)
തിരുവനന്തപുരത്ത് കാര്‍ ബേക്കറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. ആലിയാട് സ്വദേശി രമേശനാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിലുണ്ടായിരുന്നത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്. 
 
അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വന്‍ തിരക്കിനെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശന സമയം നീട്ടി. രാത്രി പതിനൊന്നരയ്ക്കാണ് ഇനി നട അടയ്ക്കുന്നത്. ഇതോടെ ദര്‍ശനസമയം ഒന്നര മണിക്കൂറാണ് കൂടിയത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നട തുറക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍