36 കോടിയുടെ ആംബർ ഗ്രീസുമായി 6 മലയാളികൾ പിടിയിൽ

എ കെ ജെ അയ്യര്‍

ശനി, 30 സെപ്‌റ്റംബര്‍ 2023 (18:21 IST)
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് 36 കോടി രൂപാ വിലവരുന്ന ആംബർ ഗ്രീസുമായി 6 മലയാളികളെ തമിഴ്നാട് പ്രത്യേക പൊലീസ് സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയൻ, ദിലീപ്, പാലക്കാട് സ്വദേശികളായ ബാലകൃഷ്ണൻ. വീരാൻ എന്നിവരാണ് പിടിയിലായത്. 
 
എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനടുത്തുള്ള വിരിവിളയിൽ നിന്നാണ് ഇവരെ പിടിച്ചത്. പാലക്കാട്ടുനിന്നാണ് ആംബർഗ്രീസ് കൊണ്ടുവന്നത്.  ഇവർ സഞ്ചരിച്ച ഇന്നോവ കാർ. ഒരു ബൈക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍