മാനസിക ബുദ്ധിമുട്ടുള്ള 13കാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ.കെ.ഗിരീഷിന് 26 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഏപ്രില്‍ 2023 (19:03 IST)
മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് (59)നെ ഇരുപത്തി ആറ് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയ്ക്കും  തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍  പറയുന്നു.വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്.പിഴ തുക കുട്ടിക്ക് നല്‍ക്കണം. പ്രതിയെ മറ്റൊരു കേസില്‍ ഒരു വര്‍ഷം മുമ്പ് ഇതേ കോടതി ശിക്ഷിച്ചിട്ടുണ്ട്. വിധി ന്യായത്തില്‍ കോടതി പ്രോസിക്യൂഷനെ അഭിനന്ദിച്ചിട്ടുണ്ട്. 
 
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രാഫസറായിരുന്ന പ്രതി മണക്കാട്  കുര്യാത്തിയില്‍ തന്റെ വീടായ  തണല്‍ (റ്റി എന്‍ ആര്‍ എ 62 ) വിനോട് ചേര്‍ന്ന്  സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്‌സിസ് പ്രാക്ടീസ് ടു പെര്‍ഫോം)  എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടി 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവില്‍ 
കൗണ്‍സിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. 
 
പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. നിരന്തരമായ പീഡനത്തില്‍ കുട്ടിയുടെ മനോരോഗം വര്‍ദ്ധിച്ചു.തുടര്‍ന്ന് പ്രതി മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ പറഞ്ഞു.കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. കൗണ്‍സിലിംഗിന് വരുമ്പോള്‍    കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും അശ്ലീല വീഡിയോ കാണിച്ചുയെന്നാണ് ആരോപണം.
 വീട്ടുകാര്‍ മറ്റ് പല മനോരോഗ വിദഗ്ധരെ കാണിച്ചു. ഇതിലും കുറയാത്തതിനാല്‍ 2019ന്  കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന്  ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വര്‍ഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പീഡനത്തെ തുടര്‍ന്നാണ് കുട്ടിയുടെ അസുഖം മൂര്‍ച്ഛിച്ചതെന്ന് കുട്ടിയെ ചികില്‍സിച്ച മറ്റ് ഡോക്ടര്‍മാരും വിസ്താര വേളയില്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍