കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

ശ്രീനു എസ്

തിങ്കള്‍, 3 ഓഗസ്റ്റ് 2020 (15:32 IST)
കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെഎം ബഷീര്‍ അനുസ്മരണ യോഗം സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു. 
 
യോഗത്തില്‍ കെ. യു. ഡബ്‌ള്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷനായി. കെ. യു. ഡബ്‌ള്യു.ജെ സെക്രട്ടറി ബി. അഭിജിത് സ്വാഗതം പറഞ്ഞു.  പ്രസ് ക്ലബ്ബ് സെക്രട്ടറി സാബ്‌ളൂ തോമസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, കെ.യു.ഡബ്‌ള്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ. പി. റെജി, സെക്രട്ടറി ടി പി പ്രശാന്ത്, സിറാജ് യൂണിറ്റ് ചീഫ് സൈഫുദീന്‍ ഹാജി,  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വി. പ്രതാപചന്ദ്രന്‍, യു. വിക്രമന്‍,  ആര്‍. അജിത് കുമാര്‍, നിസാര്‍ മുഹമ്മദ്, അരവിന്ദ് എസ്. ശശി, അജിത് ലോറന്‍സ്, ബിജു ചന്ദ്രശേഖര്‍, മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍, വി. വി. അരുണ്‍, അനുപമ ജി നായര്‍, എസ് ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍