കുന്നിക്കോട് സ്വദേശിയായ നാല്പതുകാരനാണ് പോലീസ് വലയിലായത്. രണ്ട് ദിവസം മുമ്പ് കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ സമയത്ത് പീഡനവിവരം കുട്ടി ഡോക്ടറോട് പറയുകയായിരുന്നു. ഡോക്ടര്‍ ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്‌റ് ചെയ്തത്.