ശ്രീകാര്യത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ഐസിഐസിഐ ബാങ്കിനുസമീപം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ സമീപത്ത് കടതുറക്കാനെത്തിയ വ്യക്തിയാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. മരിച്ചത് ആരാണ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. പ്രഥമിക നിരീക്ഷണത്തില്‍ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച യുവാവിന് നാല്‍പതിനോടടുത്ത് പ്രായം വരും.