നിയമസഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു തുടങ്ങി. പോളിങ് ഡ്യൂട്ടിക്കു പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍, ജീവനക്കാര്‍ക്കു നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ഈ ഓഫിസുകള്‍ അവധി ദിനങ്ങളായ മാര്‍ച്ച് 13, 14 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശിച്ചു.