ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ഇലക്ട്രോണിക് മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ആശുപത്രി മുഴുവൻ പുക പടർന്നു. ഇതു മുലം രോഗികൾക്ക് ശ്വാസം മുട്ടലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെ 130 രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ആർക്കും കാര്യമായ അപകടമൊന്നുമില്ല.