കളി ആദിവാസികളോട് വേണ്ട, പണി പാളും

ബുധന്‍, 13 ഓഗസ്റ്റ് 2014 (17:28 IST)
വിനോദയാത്രക്കൊക്കെ കാട്ടിലേക്ക് പൊയ്ക്കോളു പക്ഷെ ആദിവാസികളുടെ ഊരുകളിലും അവരുടെ സ്ഥലങ്ങളിലും വെറുതെ ചുറ്റിക്കറങ്ങിയാല്‍ ഇനി അകത്തുപോകാന്‍ സാധ്യതയുണ്ട്. തമാശയല്ല, കാര്യമാണ്  ആദിവാസി കേന്ദ്രങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ അലുഞ്ഞു തിരിയുന്നതും ആദിവാസികളെ ശല്യപ്പെടുത്തുന്നതും കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ഇങ്ങനെ ചെയ്യുന്നവരേ അറസ്റ്റ് ചെയ്യാനാണ് ആദിവാസി ക്ഷേമത്തിനായുള്ള ജില്ലാതല സമിതിയുടടെ തീരുമാനം.

കാടുകാണെനെത്തുന്നവര്‍ ആദിവാസികള്‍ക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും നല്‍കുന്നതായും ഇവരുറെ കോളനികളില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായും കണ്ടെത്തിയതിനേ തുടര്‍ന്നാണ് സമിതിയുടെ തീരുമാനം.  
ആദിവാസികള്‍ക്കാപ്പം ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതായും പരാതിയുണ്ട്.

ആരോഗ്യ വകുപ്പ്, വനം ജീവനക്കാര്‍ ഒഴികയുള്ളവര്‍ ആദിവാസി കോളനികളില്‍ പോകാന്‍ നോഡല്‍ ഓഫിസറായ സബ് കലക്ടറുടെ അനുമതി വാങ്ങണം. ഇതില്ലാതെ എത്തുന്നവര്‍ ആദിവാസികളുടെ സംസ്കാരത്തത്തെയും ജീവിത രീതിയെയും ബഹുമാനിക്കാതെ അവരുടെ സ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ വനാവകാശ നിയമം ഉള്‍പ്പടെയുള്ള കര്‍ശന വകുപ്പുകള്‍ അനുസരിച്ച് കേസടുക്കുമെന്നും വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യുമന്നുമാണ് ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുന്നത്.

നിലമ്പൂര്‍ മാഞ്ചേരി കോളനിയിലുള്ളവര്‍ പോഷകക്കുറവും രോഗങ്ങളും മൂലം പ്രയാസപ്പെടുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക