ലോവര്‍ബര്‍ത്ത്: വനിതകള്‍ക്കുള്ള സം‍വരണം ഇരട്ടിയാക്കി

തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (18:15 IST)
ട്രെയിനുകളില്‍ വനിതകള്‍ക്കായുള്ള ലോവര്‍ ബര്‍ത്ത് സം‍വരണം ഇരട്ടിയാക്കി. വനിതകളില്‍ തന്നെ ഗര്‍ഭിണികള്‍, വൃദ്ധര്‍, 45 വയസു കഴിഞ്ഞവര്‍ എന്നീ നിലകളിലാണ് ലോവര്‍ ബര്‍ത്ത് സം‍വരണത്തിനു മുന്‍ഗണന നല്‍കുന്നത്.

ഇതിനൊപ്പം ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കും ക്വാട്ടയില്‍ മുന്‍ഗണന നല്‍കാനാണു റയില്‍വേയുടെ തീരുമാനം. 2007 മുതലാണ് വനിതകള്‍ക്കുള്ള ലോവര്‍ ബര്‍ത്ത് ക്വാട്ട അനുവദിച്ചു തുടങ്ങിയത്. നിലവില്‍ ഓരോ കോച്ചുകളിലും രണ്ട് ലോവര്‍ ബര്‍ത്തുകളാണ് വനിതകള്‍ക്കുള്ള സം‍വരണ ക്വാട്ട. എന്നാല്‍ എ.സി കോച്ചുകളില്‍ ഈ വര്‍ദ്ധന ഉണ്ടാവില്ല.

അതേ സമയം ലോവര്‍ ബര്‍ത്ത് ആവശ്യമില്ലാത്ത വനിതകള്‍ക്ക് അതനുസരിച്ച് സീറ്റ് ലഭിക്കും. ഇതിനൊപ്പം പുരുഷന്മാരായ സീനിയര്‍ സിറ്റിസണ്‍സിനുള്ള ലോവര്‍ ബര്‍ത്ത് ക്വാട്ടയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക