ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കില്ലെന്ന് തോട്ടം തൊഴിലാളികള്‍

ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (11:56 IST)
ട്രേഡ് യൂണിയനുകള്‍ തോട്ടം മേഖലയില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കില്ലെന്ന് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍. എന്നാല്‍, സമരവുമായി മുന്നോട്ട് പോകാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം.
 
ട്രേഡ് യൂണിയനുകളുടെ സമരത്തില്‍ പങ്കെടുക്കാത്തത് സര്‍ക്കാരില്‍ വിശ്വാസമുള്ളത് കൊണ്ടാണെന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചത്.
 
ട്രേഡ് യൂണിയനുകളെക്കാള്‍ വിശ്വാസം മന്ത്രിയുടെ വാക്കുകള്‍ക്കാണെന്നും അതിനാല്‍ സമരവുമായി സഹകരിക്കില്ലെന്നും സ്ത്രീ തൊഴിലാളികള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും സ്ത്രീ തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക