റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് തള്ളിയത്.
കേസ് നിലനില്‍ക്കുന്നതല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ചന്ദ്രശേഖരനെ വധിക്കാന്‍ 2009ല്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു കേസ്. കോഴിക്കോട് ചോമ്പാലയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസാണ് തള്ളിയത്. ചോമ്പാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു ഇത്.
വിചാരണ കൂടാതെയാണ് കോടതി കേസ് തള്ളിയത്. അന്തരിച്ച സി പി എം നേതാവ് സി എച്ച് അശോകനായിരുന്നു കേസിലെ ഒന്നാം പ്രതി.