നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കീഴടങ്ങിയത്. സമരം കോണ്‍ഗ്രസിന്റേതായതുകൊണ്ടാണ് ജോജു പ്രതികരിച്ചതെന്ന് ടോണി ചമ്മിണി ആരോപിച്ചു. മരട് പൊലീസ് സ്റ്റേഷനില്‍ പ്രകടനമായി എത്തിയാണ് നേതാക്കള്‍ കീഴടങ്ങിയത്. സ്റ്റേഷനില്‍ പ്രവേശിക്കും മുന്‍പ് ജോജുവിന്റെ കോലം കത്തിക്കുകയും ചെയ്തു.