പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്ന് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഒരു കോടിയോളം രൂപ ഗള്‍ഫില്‍ നിന്നും ഇയാള്‍ ഭാര്യയ്ക്ക് അയച്ച് നല്‍കിയിരുന്നു. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ ഈ തുക ഇല്ലെന്ന് മാത്രമല്ല കടവും ഉണ്ടായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇവരുടെ 2 മക്കളും പുറത്താണ് പഠിക്കുന്നത്. കൊല നടത്തിയതിന് ശേഷം ഇയാള്‍ സ്വമേധയാ പോലീസ് സ്‌റ്റേഷനിലേക്കെത്തി കീഴടങ്ങുകയായിരുന്നു. നിലവില്‍ ഉണ്ണികൃഷ്ണന്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.