തൃശൂരില്‍ വീണ്ടും എ ടി എം കവര്‍ച്ചാശ്രമം. തൃശൂര്‍ കൊരട്ടിയിലാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ എ ടി എം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്‌ടപ്പെട്ടതായി സംശയമുണ്ടെന്ന് ബാങ്കുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതേസമയം, പണം നഷ്‌ടപ്പെടാന്‍ സാധ്യതയില്ലെന്നാണ് പൊലിസ് നിരീക്ഷണം. പരിശോധന നടക്കുകയാണ്.
അടുത്ത കാലത്താണ് തൃശൂര്‍ വെളിയന്നൂരില്‍ എസ് ബി ഐയുടെ എ ടി എം യന്ത്രം രഹസ്യകോഡ് ഉപയോഗിച്ച് തുറന്ന് പണം മോഷ്‌ടിച്ചത്. ഈ കേസിലെ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു.