അനധികൃത റോഡ് നിർമ്മാണം; തോമസ് ചാണ്ടിക്ക് കുരുക്കു മുറുകുന്നു; കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

വ്യാഴം, 4 ജനുവരി 2018 (12:01 IST)
കായല്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് മുന്‍‌ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കന്‍ ഉത്തരവ്. വിജിലന്‍സിന്റെ ത്വരിത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഈ മാസം 18ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന്‍റെ പകർപ്പ് ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 
 
ആലപ്പുഴ ലേക് പാലസ് റിസോർട്ടിനു സമീപത്തുകൂടെ വലിയകുളം മുതൽ സീറോ ജെട്ടി വരെയുള്ള റോഡ് നിർമാണത്തിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റം ചുമത്താമെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. റിപ്പോർട്ടിന്‍റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല
 
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എംപി ഫണ്ടിൽ നിന്നു പണം അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുൻ എംപി കെ.ഇ. ഇസ്‌മായിൽ എന്നിവരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും വിജിലൻസ് റേഞ്ച് എസ്പി: എം.ജോൺസൺ ജോസഫ്, വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍