ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരാതി ലഭിച്ച പൊലീസ് പോസ്റ്റുകള്‍ പരിശോധിക്കുകയും കേസ് എടുക്കുകയുമായിരുന്നു. തുടര്‍ന്ന്, ഹിമവല്‍ ഭദ്രാനന്ദയെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റിനു ശേഷം വൈദ്യപരിശോധന നടത്തി. എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയില്‍ ഇയാളെ ഹാജരാക്കി. അതേസമയം, ആലുവയില്‍ തോക്ക് ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഹിമവല്‍ ഭദ്രാനന്ദയ്ക്ക് എതിരെ ഇന്ന് പറയേണ്ടിയിരുന്ന വിധിപ്രസ്താവം കോടതി മാറ്റി.