ന്യൂമാന്‍ കോളജ് അക്രമം: കെഎസ്‍യു ജില്ലാ പ്രസിഡന്റിനു സസ്പെന്‍ഷന്‍
ശനി, 5 സെപ്‌റ്റംബര്‍ 2015 (14:30 IST)
തൊടുപുഴ ന്യൂമാൻ കോളജില്‍ കെഎസ്‍യു നടത്തിയ പഠിപ്പു മുടക്കല്‍ സമരത്തില്‍ പൊലീസിനു നേരെയും അധ്യാപകർക്കു നേരെയും ആക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയാണ് നടപടി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതികളായ പത്ത് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പില്‍ കേസ് എടുത്തു. നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണു കോളജില്‍ അക്രമം നടത്തിയത്.
കെഎസ്‍യുവിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ച കോളജില്‍ എത്തുകയും കോളേജ് അടച്ചിടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ കോളേജ് അടച്ചിടാന്‍ സാധ്യമല്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയതോടെ കെഎസ്‍യു പ്രവർത്തകര്‍ പ്രിൻസിപ്പലിനെയും അധ്യാപകരെയും കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ ടിഎം ജോസഫ്, ബര്‍സാര്‍ ഫാ ഫ്രാന്‍സിസ് കണ്ണാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെജെ ജോണ്‍ എന്നിവരെ കെഎസ്‍യു പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും തടയാനെത്തിയെ പൊലീസിനെ മര്‍ദ്ദിക്കുകയും ചെയ്യുകയുമായിരുന്നു.
തിരുവനന്തപുരം എൻജിനീയറുംഗ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിൽ ഉൾപ്പെട്ട എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കോളജുകളിലെല്ലാം വെള്ളിയാഴ്‌ച പഠിപ്പു മുടക്കിന് കെഎസ്‍യു ആഹ്വാനം ചെയ്തിരുന്നു.