അധ്യാപകന്റെ കൈവെട്ടിയ കേസിലെ നാലാം പ്രതി പൊലീസിന് കീഴടങ്ങി; കീഴടങ്ങിയത് മൂന്ന് അന്വേഷണസംഘങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്ന പ്രതി

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (18:57 IST)
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ആയിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ നാലാംപ്രതി സജില്‍ കീഴടങ്ങി. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയായിരുന്നു സജില്‍.
 
ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും പിന്നീടുവന്ന പ്രത്യേക സംഘത്തിനും എന്‍ ഐ എ ടീമിനും സജിലിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 
 
മൂവാറ്റുപുഴ എന്‍ ഐ എ കോടതിയിലാണ് സജില്‍ കീഴടങ്ങിയത്. റിമാന്‍ഡ് ചെയ്ത ഇയാളെ സബ്‌ജയിലിലേക്ക് കൊണ്ടുപോയി. പ്രതിയെ അടുത്ത ദിവസം ചോദ്യം ചെയ്യലിനായി എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങും.
Next Article