മണ്ണിന്റെ മണമുള്ളവർ സ്ഥാനാർഥിയാകണം, താരപ്പൊലിമയുള്ളവരെ വേണ്ട; വടക്കാഞ്ചേരിയിൽ കെ പി എ സി ലളിതയ്ക്കെതിരെ പോസ്റ്ററുകൾ
കെ പി എ സി ലളിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ വടക്കാഞ്ചേരിയിൽ പോസ്റ്ററുകൾ. മണ്ണിന്റെ മണമുള്ളവർ സ്ഥാനാർഥിയാകണമെന്നും താരപ്പൊലിമയുള്ളവര്‍ വേണ്ടയെന്നുമാണ് പോസ്റ്ററുകളില്‍ പറയുന്നത്. മുകളിൽ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്നും പോസ്റ്ററുകളിൽ വ്യക്തമാക്കുന്നുണ്ട്. എൽ ഡി എഫിന്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിട്ടൂള്ളത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്ന് ലളിത ജനവിധി തേടുന്നത്. മന്ത്രി സി എൻ ബാലകൃഷ്ണനാണ് നിലവിൽ വടക്കാഞ്ചേരിയിലെ എം എൽ എ.