പതിനാല് വര്‍ഷം തടവില്‍ കഴിഞ്ഞവരെ ഉടന്‍ മോചിപ്പിക്കും: രമേശ് ചെന്നിത്തല
സംസ്‌ഥാനത്തെ ജയിലുകളില്‍ കഴിയുന്ന പതിനാലു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച 215 പേരെ വിട്ടയയ്‌ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവേയാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമാതാരം ദുല്‍ക്കര്‍ സല്‍മാനായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സെന്‍ട്രല്‍ ജയിലില്‍ ആദ്യമായാണ് എത്തുന്നതെന്ന് ദുല്‍ക്കര്‍ പ്രതികരിച്ചു. ദുല്‍ക്കറിനൊപ്പം നടന്മാരായ വിനയ് ഫോര്‍ട്ട്, വിനായകന്‍ എന്നിവരും കെ എസ് ശബരീനാഥും ചടങ്ങില്‍ പങ്കെടുത്തു.