മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ അനുവദിക്കില്ല, മുസ്ലീങ്ങളെയാകെ സംശയത്തിന്‍റെ പുകമറയിൽ നിർത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

തിങ്കള്‍, 11 ജൂലൈ 2016 (11:09 IST)
തീവ്രവാദത്തിന് മതമില്ലെന്ന് മുഖ്യമന്ത്രി പിനറായി വിജയൻ.  മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും മുസ്ലീം മഹാഭൂരിപക്ഷവും ഭീകരവാദത്തെ എതിർക്കുന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 21 പേരെ കാണാതായതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
 
തീവ്രവാദം മതപരമായ കാര്യമല്ല. ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ തീവ്രവാദത്തെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് നിന്ന് 17 പേരെയും പാലക്കാട് നിന്ന് 4 പേരേയും കാണാതായതായി മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്രവാദത്തിന്റെ മറവിൽ മുസ്ലീം മതത്തെ മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നാൽ അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. മുസ്ലീം വിരുദ്ധ വികാരം വളർത്താൻ തൽപ്പരകക്ഷികളുടെ മുതലെടുപ്പ് ശ്രമങ്ങൾ കണക്കിലെടുക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക