2014 ഏപ്രില്‍ 16 ന് നാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിന്‍റെ വിധി മാര്‍ച്ച് 31 ന് പറയും. ടെക്നോപാര്‍ക്കിലെ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരായിരുന്ന ആറ്റിപ്ര സ്വദേശി നിനോ മാത്യു, ആറ്റിങ്ങല്‍ സ്വദേശി അനുശാന്തി എന്നിവരാണ് കേസിലെ പ്രതികള്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി ഷെര്‍സിയാണു വിധി പറയുന്നത്.
അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, മകള്‍ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് ലിജീഷിനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധമാണ് അരുംകൊലയില്‍ കലാശിച്ചത്.