മായം കലര്‍ന്ന പതിനാലു ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് സംസ്ഥാനത്ത് നിരോധനം

തിങ്കള്‍, 16 മെയ് 2016 (14:00 IST)
മായം കലര്‍ന്ന പതിനാലു ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. സംസ്ഥാനത്ത് ഇവയുടെ വില്‍പ്പന നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണ് അറിയിച്ചത്. 
 
കല്‍പാ ഡ്രോപ്‍സ് കോക്കനട്ട് ഓയില്‍, ഓണം കോക്കനട്ട് ഓയില്‍, പ്യൂവര്‍ കോക്കനട്ട് ഓയില്‍, കേരള കൊക്കോ ഫ്രഷ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, എ വണ്‍ സുപ്രീം അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കേര ട്രസ്റ്റ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, ടി.സി.നാദാപുരം കോക്കനട്ട് ഓയില്‍  എന്നിവയാണു നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍.
 
ഇത് കൂടാതെ നട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, കൊക്കോ പാര്‍ക്ക് കോക്കനട്ട് ഓയില്‍, കല്‍പ്പക ഫില്‍റ്റേര്‍ഡ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, പരിശുദ്ധി പ്യൂവര്‍ കോക്കനട്ട് ഓയില്‍, റോസ്റ്റഡ് ആന്‍റ് മൈക്രോ ഫില്‍റ്റേര്‍ഡ്, നാരിയല്‍ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കൊക്കോ ഫിന നാച്യുറല്‍ കോക്കനട്ട് ഓയില്‍, എ.എം.കോക്കനട്ട് ഇന്‍ഡസ്ട്രീസ് വക പ്രീമിയം ക്വാളിറ്റി എ.ആര്‍.കോക്കനട്ട് ഓയില്‍, പ്യൂവര്‍ കോക്കനട്ട് ഓയില്‍ എന്നിവയും നിരോധിച്ചവയില്‍ പെടുന്നതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക