ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ തിരുവാഭരണവുമായി കടന്നു

വ്യാഴം, 27 നവം‌ബര്‍ 2014 (16:58 IST)
ക്ഷേത്ര ദര്‍ശനത്തിന് എത്തിയയാള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണം കവര്‍ന്നു. മലപ്പുറം ഇരുമ്പുഴി മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്നാണ് നാല് പവനോളം വരുന്ന മൂന്ന് മാലകള്‍ ദര്‍ശനത്തിന് എത്തിയയാള്‍ മോഷ്ടിച്ചത്.

മോഷ്ടാവ് പതിനാല് വയസ് തോന്നിക്കൂന്ന കുട്ടിയുമായി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു. ക്ഷേത്രത്തില്‍ സമയം ചെലവഴിച്ച ഇരുവരും ദീപാരാധനയ്ക്ക് വിളക്കു തെളിയിച്ചു വന്നതിനു ശേഷം മതി പ്രസാദമെന്ന് ശാന്തിക്കാരനെ അറിയിക്കുകയായിരുന്നു. അതേ തുടര്‍ന്ന് ഉപക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ ശാന്തിക്കാരന്‍ പോയ സമയത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയ നാല് പവനോളം വരുന്ന മൂന്ന് മാലകളുമായി ഇരുവരും കടന്നു കളയുകയായിരുന്നു.

പ്രസാദം നല്‍കാന്‍ ശാന്തിക്കാരന്‍ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏതാനും ദിവസമായി  ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നുണ്ട്. പ്രത്യേക പൂജകളും പാലഭിഷേകവും നടത്തണമെന്ന് ക്ളര്‍ക്കിനെ അറിയിച്ച് ക്ഷേത്ര ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക