ചെറുതുരുത്തി: വയോധികയും മകളും മാത്രമുള്ള വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ നയത്തിൽ ബാത്ത്റൂമിൽ പൂട്ടിയിട്ടു പിടികൂടി. ചെറുതുരുത്തി വരവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത് ചങ്കരത്ത് പരേതനായ ശങ്കരൻ കുട്ടിയുടെ ഭാര്യ ദേവകി (66) ഇവരുടെ മാതാവ് കുഞ്ഞിക്കുട്ടിയമ്മ (100) എന്നിവരുടെ വീട്ടിലാണ് ബിഹാർ സ്വദേശിയായ മോഷ്ടാവ് പിടിയിലായത്.