ഷിബിന്‍ വധം: തെയ്യംപാടി ഇസ്മയില്‍ പിടിയില്‍

തിങ്കള്‍, 2 ഫെബ്രുവരി 2015 (14:31 IST)
നാദാപുരം തൂണേരിയില്‍  ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊന്ന കേസിലെ പ്രധാന പ്രതി തെയ്യംപാടി ഇസ്മയിലിനെ പൊലീസ് പിടികൂടി. തെയ്യംപാടി ഇസ്മയില്‍, സഹോദരന്‍ മുനീര്‍, അസ്ലം എന്നിവരാണ് പിടിയിലായത്.

പ്രത്യേക അന്വേഷണ സംഘം ഗൂഡലൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നീക്കം.പ്രതികളെ വൈകിട്ടോടെ വടകരയിലെത്തിക്കും.ഇക്കഴിഞ്ഞ ജനുവരി 22ന് രാത്രിയാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ ഷിബിനെ അക്രമിസംഘം കൊലപ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക