ഗാന്ധിനഗര്‍ തെള്ളകത്തെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യം നടത്തിയ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെള്ളകം കാരിത്താസിനു സമീപത്തെ ന്യൂ ചൈതന്യ ലോഡ്ജിലായിരുന്നു റെയ്ഡ്.
മറ്റക്കര സ്വദേശി ശ്രീകുമാര്‍(43)ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മേലുകാവ് സ്വദേശിനി സാറാമ്മ(41),പാറമ്പുഴ സ്വദേശി അഖില്‍ കുമാര്‍(24) പാറമ്പുഴ സ്വദേശിനി ജിഷ(27),ഏറ്റുമാനൂര്‍ സ്വദേശിനി സനോജ്(38)കവിത(32),നാട്ടാശേരി സ്വദേശി വിനായക്(27) മാന്നാനം സ്വദേശിനി പുഷ്പ(47)ആര്‍പ്പുക്കര മുടിയൂര്‍ക്കര സ്വദേശി സജീഷ്(26) മുടിയൂര്‍ക്കര സ്വദേശിനിയായ യുവതിയുമാണ് റെയ്ഡില്‍ പിടിയിലായത്.
ഇവര്‍ക്ക് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ തോമസ് കാവണാല്‍ (65) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയായിരുന്നു ഏറ്റുമാന്നൂര്‍ പൊലീസ് റെയ്ഡ് നടത്തിയത്. അനാശാസ്യം നടക്കുന്നതായി നേരത്തേ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലോഡ്ജ് മാനേജര്‍ക്ക് പൊലീസ് താക്കീത് നല്‍കിയിരുന്നു.
ഏറ്റുമാനൂര്‍ സി ഐ റിജോ പി ജോസഫ്,എസ് ഐ അനൂപ് ജോസ്,എഎസ്ഐ ബാബു എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.