ഇരുചക്രവാഹന മോഷണം : രണ്ടു യുവാക്കൾ പിടിയിൽ
കൊല്ലം: ഇരുചക്ര വാഹന മോഷണം സ്ഥിരമാക്കിയ രണ്ട് യുവാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവാ തെക്കേചേരി പഴഞ്ഞിമേലതിൽ വീട്ടിൽ കൈലാസ് (22), തൃക്കോവിൽവട്ടം ചെറിയേലാ സ്വദേശി എസ്.അഭിഷേക് (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മെയ് ഇരുപത്തേഴിനു രാവിലെ കൊല്ലം റയിൽവേ സ്റ്റേഷന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണമാവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പരാതിയെ തുടർന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിൽ ഇവരുടെ കൂട്ടാളിയായ ചുടലമുത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണം അറിഞ്ഞത്.
കൊല്ലം പട്ടണത്തിലെ പല ഭാഗത്തും കറങ്ങി നടന്നു ഇരു ചക്രവാഹനങ്ങൾ മോഷ്ടിക്കുകയും ആക്രിക്കടയിൽ എത്തിച്ചു പൊളിച്ചു വിൽക്കുകയുമാണ് ഇവരുടെ രീതി. ഇത്തരത്തിൽ മോഷണം വഴി എത്തുന്ന വാഹനം പൊളിച്ചു വിൽപ്പന നടത്തിയ രണ്ടു ആക്രിക്കറ്റ ഉടമകളെ മുമ്പ് തന്നെ പോലീസ് പിടികൂടിയിരുന്നു.