ക്ഷേത്രദര്‍ശനത്തിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച 34 കാരിയായ തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂര്‍ പോങ്ങുമ്മൂട് പുളിക്കല്‍ ഭഗവതി ക്ഷേത്ര നടയില്‍ വച്ചായിരുന്നു മധുര തേക്കാണം മരാമ തെരുവില്‍ അച്ചിയെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.