ജയലളിതയെ പൊളിച്ചടുക്കുമെന്ന് ഖുശ്‌ബു; ആര്‍കെ നഗറില്‍ നടക്കാന്‍ പോകുന്നത് വമ്പന്‍ പോര്
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്‌ബു മത്സരിച്ചേക്കുമെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ജയലളിതയ്ക്കെതിരേ മത്സരിക്കാന്‍ തയാറാണെന്ന് കാട്ടി ഖുശ്ബു കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ജയലളിതയെ അവരുടെ മണ്ഡലത്തില്‍ നേരിടാന്‍ ഖുശ്‌ബു തീരുമാനിച്ചത് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അനുകൂല നിലപാടാണ് ഉള്ളതെന്നാണ് സൂചന. മുമ്പ് ഡിഎംകെ പാര്‍ട്ടി അംഗമായിരുന്ന ഖുശ്ബു 2014ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.